കെയ്‌റോ: അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങളില്ലാതെ ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന് ഹമാസ്. ഇസ്രായേല്‍ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്ന തുരങ്കങ്ങളിലോ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതായി ഭീകരസംഘം പറയുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയിലോ ആണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നതെന്നതിനാല്‍ ഗാസയില്‍ നിന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ സമയമെടുക്കുമെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.
എന്നാല്‍ എല്ലാ ബന്ദികളുടെയും മൃതദേഹം കൈമാറുകയെന്ന വെടിനിര്‍ത്തല്‍ കരാറിലെ നിബന്ധന പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹമാസ് പ്രസ്താവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 23 ബന്ദികള്‍ മരിച്ചതായാണ് കണക്കാക്കുന്നതെങ്കിലും എല്ലാവരുടെയും മൃതദേഹം ഹമാസ് കൈമാറിയിട്ടില്ല. അതേസമയം, ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതില്‍ ഹമാസ് കാലതാമസം വരുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഗാസയിലേക്കുള്ള സഹായവിതരണത്തിന് ഇസ്രയേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നുമുണ്ട്.
ശേഷിക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ ആവശ്യമാണ്, അത്തരം ഉപകരണങ്ങള്‍ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ നിലവില്‍ ഇത് ലഭ്യമാക്കുക സാധ്യമല്ലെന്നാണ് ഹമാസ് ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്