ഗാസാ സിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശങ്ങളില്‍ ചിലത് അംഗീകരിച്ച് ഹമാസ്. ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് പല വ്യവസ്ഥകളിലും ചര്‍ച്ചകള്‍ വേണമെന്നാണ് ഹമാസ് നിലപാട്.
ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കന്‍ സമയം ഞായറാഴ്ച രാത്രിക്ക് മുന്‍പ് കരാര്‍ അംഗീകരിക്കണമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പ്രതികരണം.
തന്റെ 20 ഇന സമാധാന പദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകുന്നേരം ആറിന് മുന്‍പ് അംഗീകരിക്കണമെന്നായിരുന്നു ഹമാസിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാറിലെ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നും അതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ചില ഹമാസ് നേതാക്കള്‍ പ്രതികരിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്