ഫ്രാന്‍സില്‍ അതീവ ഗുരുതര സാഹചര്യം: പ്രക്ഷോഭം ശക്തമാകുന്നു; രാജ്യത്തുടനീളം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ തെരുവില്‍

OCTOBER 17, 2026, 6:30 PM

പാലീസ്: ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരെയുള്ള പൊതുജന പ്രതിഷേധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് വഴിമാറുന്നു. അഴിമതിക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരെ രാജ്യത്തുടനീളം അരലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പാരീസ് കൂടാതെ റെന്നെസ്, ലിയോണ്‍, മാഴ്‌സെ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കും പ്രക്ഷോഭങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ പോലീസും പ്രക്ഷോഭകരും തമ്മില്‍ വന്‍ ഏറ്റുമുട്ടലുകള്‍ നടന്നു. പാരീസിലെ തെരുവുകള്‍ പോലീസ് പ്രയോഗിച്ച കണ്ണീര്‍വാതകമേഘങ്ങളാല്‍ നിറഞ്ഞു.

ചില നഗരങ്ങളില്‍ ചരിത്ര സ്മാരകങ്ങള്‍ക്ക് മുകളില്‍ കയറിയ പ്രക്ഷോഭകര്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും ലില്ലെ, മാഴ്‌സെ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് അകത്തുകടക്കുകയും ചെയ്തു. സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണത്തിനെതിരെയും മാധ്യമങ്ങളുടെ മേലുള്ള കോര്‍പ്പറേറ്റ് നിയന്ത്രണങ്ങള്‍ക്കെതിരെയുമാണ് തങ്ങളുടെ പോരാട്ടമെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖല, കുതിച്ചുയരുന്ന ജീവിതച്ചെലവ്, സര്‍ക്കാരിന്റെ നിസ്സംഗത എന്നിവയാണ് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും വലിയ തോതില്‍ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചത്.

രാത്രിയായതോടെ പലയിടത്തും കൊള്ളയടിക്കലുകളും അക്രമങ്ങളും അരങ്ങേറി. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അവര്‍ വിചാരണ ചെയ്യപ്പെടുമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ നൂറ്റിതൊണ്ണൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിന്റെ നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ഇതിനോടകം തന്നെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ നടപടികളില്‍ കൈ നഷ്ടപ്പെടുകയും ഒരു പതിനാലുകാരന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പോലീസ് നടപടികളെ ന്യായീകരിച്ച് അധികൃതര്‍ രംഗത്തെത്തിയപ്പോള്‍, സമാധാനപരമായി പ്രതിഷേധിച്ച ഭൂരിപക്ഷം ജനങ്ങളുടെയും ശബ്ദത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. അന്താരാഷ്ട്രതലത്തിലും ബെല്‍ജിയം, അല്‍ബേനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഫ്രഞ്ച് പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുവാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam