ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യ തൊടുത്തുവിട്ട ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ ആണവ പോര്‍മുന വഹിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ 30 മുതല്‍ 45 സെക്കന്‍ഡ് സമയം മാത്രമാണ് ലഭിച്ചതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് റാണ സനാവുള്ള. ആ നിര്‍ണായക നിമിഷങ്ങളിലെ ചെറിയ തെറ്റിദ്ധാരണ പോലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ സംഘര്‍ഷത്തിന് കാരണമാകുമായിരുന്നെന്ന് സനാവുള്ള പറഞ്ഞു.
ഏപ്രില്‍ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര താവളങ്ങള്‍ക്കെതിരെ മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാന്‍ ഡ്രോണുകളും മറ്റുമായി ആക്രമണം വര്‍ധിപ്പിച്ചപ്പോള്‍ നൂര്‍ ഖാന്‍ എയര്‍ബേസ് അടക്കം പാകിസ്ഥാനിലെ 11 വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തു.
'അവര്‍ ആണവ പോര്‍മുന ഉപയോഗിക്കാഞ്ഞത് നന്നായി എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഈ വശത്തുള്ള ആളുകള്‍ സാഹചര്യം തെറ്റിദ്ധരിച്ചിരുന്നെങ്കില്‍ അത് പാകിസ്ഥാനില്‍ നിന്ന് ഒരു നടപടിയിലേക്കോ അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഒരു നടപടിയിലേക്കോ നയിക്കാമായിരുന്നു. അത്തരമൊരു സാഹചര്യം ഒരു ആഗോള ആണവയുദ്ധത്തിന് കാരണമാകും,' ഒരു പാകിസ്ഥാന്‍ വാര്‍ത്താ ചാനലിനോട് സംസാരിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
