ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിനെയും 44 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും വഹിച്ച്സഹായവുമായി ഗാസയിലേക്ക് പോയ കപ്പലിനെ ഇസ്രായേൽ ആക്രമിച്ചു. ടുണീഷ്യൻ തീരത്ത് ഡ്രോൺ ആക്രമണത്തിൽ ഗ്ലോബൽ സീ ഫ്ലോട്ടില്ല കപ്പലിന് തീപിടിച്ചു.
ഇസ്രായേലി ഉപരോധം മറികടന്ന് ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കാൻ കപ്പൽ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പലിന്റെ കമ്പനി അറിയിച്ചു.
ഗാസ മുനമ്പിലേക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുമായാണ് കപ്പൽ പോയത്. കപ്പലിൻ്റെ പ്രധാന ഡെക്കിനും താഴെയുള്ള സംഭരണശാലയ്ക്കും തീപിടിച്ചു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില.
പോർച്ചുഗീസ് പതാക വഹിച്ച് പോയ കപ്പലിൽ തീപിടിത്തമുണ്ടായതാണെന്നും ഡ്രോൺ ആക്രമണമല്ലെന്നുമാണ് ടുണീഷ്യ സർക്കാരിൻ്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
