മ്യൂണിക്: പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 രോഗികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്സിന് ജീവപര്യന്തം. ജർമനിയിലാണ് സംഭവം.
കിടപ്പുരോഗികളായ നിരവധി പേരെയാണ് പാലിയേറ്റീവ് നഴ്സായിരുന്ന പ്രതി പരിചരിച്ചിരുന്നത്. രോഗികൾക്ക് മാരക വിഷം ഇൻജക്ഷനിലൂടെ നൽകിയായിരുന്നു കൊലപാതകം.
ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ആഹ്ഹനിലെ കോടതിയാണ് 44കാരനായ നഴ്സിന് കഠിന തടവ് ശിക്ഷ വിധിച്ചത്. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിൽ ആഹ്ഹനിലെ വുർസെലെനിലെ ആശുപത്രിയിലായിരുന്നു കൊലപാതകങ്ങൾ നടന്നത്.
പരോൾ ലഭിക്കണമെങ്കിൽ 15 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയാക്കണമെന്നാണ് കോടതി വിശദമാക്കുന്നത്.
രാത്രി ഷിഫ്റ്റുകളിൽ തന്റെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി പ്രായമായ രോഗികൾക്ക് ഇയാൾ വലിയ അളവിൽ ഉറക്കമരുന്ന് അല്ലെങ്കിൽ വേദനസംഹാരികൾ കുത്തിവച്ചത്. യുഎസിൽ വധശിക്ഷയ്ക്ക് ചിലപ്പോൾ ഉപയോഗിക്കുന്ന മോർഫിൻ, മിഡാസോളം എന്നിവയാണ് നഴ്സ് ഉപയോഗിച്ചതെന്ന് കോടതി കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
