യൂറോപ്പിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ജർമ്മനി ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തി. രാജ്യത്തിന്റെ സൈനിക ശക്തി വികസിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ഇക്കാര്യത്തിൽ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി ഒരു ദേശീയ സുരക്ഷാ കൗൺസിൽ രൂപീകരിക്കുമെന്ന് ചാൻസലർ ഫ്രെഡറിക് മെർസ് പ്രഖ്യാപിച്ചു.
പുതിയ സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ദിനം പ്രതി ഉയരുന്ന വിദേശ ഭീഷണികളെ നേരിടാൻ രാജ്യം തയ്യാറെടുക്കുന്നവെന്ന സൂചനയാണ് നൽകുന്നത്. നാറ്റോയിലെ അതിശക്തമായ രാജ്യങ്ങളിലൊന്ന് എന്ന നിലയിൽ സ്വയം കരുത്താർജിക്കേണ്ടതിന്റെ ആവശ്യകതയും ജർമനി വ്യക്തമാക്കുകയാണ്.
രാജ്യത്തിന്റെ പുരോഗതി, കുടിയേറ്റം, പ്രതിരോധം എന്നിവ ലക്ഷ്യമിട്ട് വേഗത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന നൽകിയത്. വിദേശനയത്തെക്കുറിച്ചുള്ള പരാമർശത്തിനിടെ ഉക്രെയ്നിൽ 'സാധ്യമായ ഏറ്റവും വലിയ' യുഎസ്-യൂറോപ്യൻ ഐക്യമാണ് യുക്രൈൻ വിഷയത്തിൽ ജർമ്മനി ആഗ്രഹിക്കുന്നതെന്നും മെർസ് പറഞ്ഞു.
പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് നിർബന്ധിത സൈനിക സേവനമാണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സന്നദ്ധ സൈനിക സേവനം നിർബന്ധമാക്കുന്നതോടൊപ്പം തന്നെ സുരക്ഷാ ഭടന്മാർക്ക് മെച്ചപ്പെട്ട പരിശീലനം, കരുതൽ ധനം, €2,300 പ്രതിമാസ വേതനം പോലുള്ള സൗകര്യങ്ങളും , ആനുകൂല്യങ്ങളും ഉൾപ്പെടെ ഉറപ്പു നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്