മോണ്ട് ബ്ലാങ്കിൽ ഹിമപാതം: രണ്ട് സ്കീയർമാർ കൊല്ലപ്പെട്ടു

DECEMBER 29, 2023, 8:44 PM

ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മോണ്ട് ബ്ലാങ്കിൽ ഉണ്ടായ ഹിമപാതത്തിൽ രണ്ട് സ്കീയർമാർ മരിച്ചു. ഫ്രഞ്ച് ആൽപ്‌സിൽ മറ്റൊരാളും കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികൾ അറിയിച്ചു.

7,545 അടി ഉയരത്തിലുള്ള സെന്റ്-ഗെർവൈസ്-ലെസ്-ബെയിൻസ് സ്കീ റിസോർട്ടിന്റെ ഓഫ്-പിസ്റ്റെ ഏരിയയിലൂടെ വ്യാഴാഴ്ച ഹിമപാതം വീശിയടിച്ചതായി റീജിയൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. തൽഫലമായി, നിരവധി ആളുകൾ മഞ്ഞിൽ കുടുങ്ങിപ്പോയിരുന്നു.

തുടർന്ന് നടന്ന തിരച്ചിലിൽ  ആറ് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു, ഒരാളെ  പരിക്കുകളോടെയും, മരിച്ച ഒരു പുരുഷന്റെയും  സ്ത്രീയുടെയും മൃതദേഹങ്ങളും ജീവനക്കാർ കണ്ടെടുത്തതായി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

vachakam
vachakam
vachakam

ഹിമപാതത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.അതേസമയം മോണ്ട് ബ്ലാങ്കിന് വടക്ക്, രക്ഷാപ്രവർത്തകർ 31 വയസ്സുള്ള ഒരു കാൽനടയാത്രക്കാരനെ  മരിച്ചതായി കണ്ടെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam