പാരീസ്: കൊളോണിയൽ കാലഘട്ടത്തിലെ മൂന്ന് തലയോട്ടികൾ ഫ്രാൻസ് മഡഗാസ്കറിന് തിരികെ നൽകി. അതിൽ ഒന്ന് 19-ാം നൂറ്റാണ്ടിലെ കൂട്ടക്കൊലയിൽ ഫ്രഞ്ച് സൈന്യം ശിരഛേദം ചെയ്ത മലഗാസി രാജാവിന്റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. പാരീസിലെ സാംസ്‌കാരിക മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് മനുഷ്യ തലയോട്ടികളാണ് ഫ്രാന്‍സ് തിരിച്ചുനല്‍കിയത്.
ടോറ രാജാവിന്റേതെന്ന് കരുതപ്പെടുന്ന തലയോട്ടിയും സകലവ ഗോത്രവര്‍ഗത്തില്‍പ്പെട്ട മറ്റ് രണ്ടുപേരുടെ തലയോട്ടികളുമാണ് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി കൈമാറിയത്.
1897-ല്‍ മഡഗാസ്‌കറിലെ തദ്ദേശീയരെ കൂട്ടക്കൊല ചെയ്യുന്നതിനിടെ ഫ്രഞ്ച് സൈന്യം ടോറ രാജാവിനെ ശിരഛേദം ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ തലയോട്ടി ഫ്രാന്‍സിലേക്ക് കൊണ്ടുവന്ന് ഇന്ത്യന്‍ മഹാസമുദ്ര ദ്വീപില്‍ നിന്നുള്ള നൂറുകണക്കിന് മറ്റ് വസ്തുക്കള്‍ക്കൊപ്പം പാരീസിലെ ദേശീയ ചരിത്ര മ്യൂസിയത്തില്‍ സ്ഥാപിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ യുഗം അടയാളപ്പെടുത്തുന്ന പ്രവൃത്തി" എന്നാണ് മഡഗാസ്കർ സഹമന്ത്രി വോളമിറന്റി ഡോണ മാര ഈ കൈമാറ്റത്തെ പ്രശംസിച്ചത്. തലയോട്ടികൾ സകലവ ജനതയുടേതാണെന്ന് സംയുക്ത ശാസ്ത്ര സമിതി സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്