കഴിഞ്ഞ 24 മണിക്കൂറിനിടെ പാകിസ്ഥാനിലും പാകിസ്ഥാന്‍ അധീന കശ്മീരിലും ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 194 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് 180 പേര്‍. മരിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്ന് അതിലെ അഞ്ച് ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ ബജൗറിലേക്ക് പറക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ ഉണ്ടായത്. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരില്‍, ഒമ്പത് പേര്‍ കൂടി മരിച്ചു, വടക്കന്‍ ഗില്‍റ്റ-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ അഞ്ച് പേര്‍ മരിച്ചു. ഇരകളില്‍ 158 പുരുഷന്മാരും 19 സ്ത്രീകളും 17 കുട്ടികളും ഉള്‍പ്പെടുന്നെന്ന് എന്‍ഡിഎംഎ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി 28 പേര്‍ക്ക് പരിക്കേറ്റു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഓഗസ്റ്റ് 21 വരെ കനത്ത മഴ പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങള്‍ ഇതിനകം ദുരന്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
