ഗാസ: സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകള്‍ തേടി അലയുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.
ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. എന്നാല്‍ പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച പാലസ്തീനികളെയാണ് സൈന്യം വധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാസ സിറ്റിയിലെ അഞ്ച് പേരുള്‍പ്പടെ ഇന്ന് ഇതുവരെമാത്രം ഒമ്പത് പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്