പെഷാവര്‍: തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ സൈനിക ആശുപത്രിയിലേക്കു മാറ്റി. പ്രത്യാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
പാക്കിസ്ഥാനില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ കമ്പനിയില്‍ സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലാണ് വെടിവയ്പ് നടന്നത്. മേഖല അടച്ച സുരക്ഷാ സേന ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്