അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഗൾഫ് മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു.
അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റ്, അജ്ബാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. യുഎഇയുടെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
വ്യോമപ്രതിരോധ സംവിധാനം തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായി. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അജ്ബാൻ മേഖലയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും അവിടെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ആറുമാസമെടുക്കും; ആഗോള എണ്ണ വിതരണം കടുത്ത
സൗദിയിലെ യുഎസ് സൈനിക താവളത്തിന് കാവലായി ഉക്രെയ്നിന്റെ 'സ്കൈ മാപ്പ്'; ഇറാന്റെ ഡ്രോൺ
ലോകശ്രദ്ധ ഇറാൻ യുദ്ധത്തിലേക്ക് മാറി; ഉക്രെയ്നിനെ ലോകം മറക്കുന്നുവെന്ന് ആകുലപ്പെട്ട് വോളോഡിമിർ സെലെൻസ്കി
യുഎഇയിൽ ബാങ്ക് ഇടപാടുകൾക്ക് വാട്സാപ്പിന് വിലക്ക്; സുരക്ഷ ശക്തമാക്കി സെൻട്രൽ ബാങ്ക്