മസ്കറ്റ് : ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
അല്‍ അത്കിയ പ്രദേശത്താണ് സംഭവം നടന്നത്.ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പൊലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു.മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
