വാഴ്‌സോ: പോളണ്ടിലെ റാഡോമില്‍ വാര്‍ഷിക വ്യോമ പ്രദര്‍ശനത്തിനായുള്ള പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. പോസ്നാനിനടുത്തുള്ള 31-ാമത് ടാക്റ്റിക്കല്‍ എയര്‍ ബേസില്‍ നിന്നുള്ള ഒരു വിമാനമാണ് അപകടത്തില്‍ പെട്ടതെന്നും അവിടെയുണ്ടായിരുന്ന ആര്‍ക്കും പരിക്കുകളില്ലെന്നും സായുധ സേനയുടെ ജനറല്‍ കമാന്‍ഡ് പറഞ്ഞു.
പോളിഷ് മാധ്യമങ്ങള്‍ക്ക് ലഭിച്ച ദൃശ്യങ്ങളില്‍ എഫ്-16 ബാരല്‍ റോള്‍ എയറോബാറ്റിക് മനൂവര്‍ നടത്തുന്നതും തുടര്‍ന്ന് നിലത്ത് വീണ് തീപിടിച്ച് കത്തുന്നതും കാണാം. ഓഗസ്റ്റ് 30-31 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രധാന ഷോയ്ക്ക് മുന്നോടിയായി പരിശീലന വിമാനങ്ങള്‍ കാണുന്നതിനായി വ്യോമയാന പ്രേമികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ റാഡോം വ്യോമതാവളത്തിന് സമീപം ഒത്തുകൂടിയിരുന്നു.
വാരാന്ത്യത്തില്‍ നടക്കാനിരുന്ന റാഡോം എയര്‍ഷോ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്