ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' പരിശോധിക്കാന്‍ അനുവാദം തേടി യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര വിഭാഗമായ EEAS. ഫ്‌ളാഗ് സ്റ്റേറ്റുകളുമായി പ്രവര്‍ത്തിക്കുന്ന EU രാജ്യങ്ങള്‍ക്ക് റഷ്യയുടെ എണ്ണ ടാങ്കറുകളില്‍ പരിശോധനിക്കാന്‍ അനുവദിക്കുന്ന ഒരു സമുദ്ര പ്രഖ്യാപനത്തെ പിന്തുണയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര വിഭാഗമായ EEAS അംഗ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചതായി EEAS രേഖ വ്യക്തമാക്കുന്നു.
ഉക്രെയ്ന്‍ യുദ്ധത്തിന് ധനസഹായം നല്‍കാന്‍ മോസ്‌കോ ഉപയോഗിക്കുന്ന റഷ്യന്‍ എണ്ണ, വാതക വരുമാനം എന്നിവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ EU നിര്‍ദ്ദേശമാണ് പരിശോധന അവകാശത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യയ്ക്കെതിരായ പുതിയ നടപടികള്‍ ഉള്‍പ്പെടെ മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ EU വിദേശകാര്യ മന്ത്രിമാര്‍ തിങ്കളാഴ്ച യോഗം ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്