മോസ്‌കോ: എസ്‌തോണിയയുടെ വ്യോമാതിര്‍ത്തിയിലും റഷ്യന്‍ കടന്നുകയറ്റം. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി എസ്‌തോണിയ സ്ഥിരീകരിച്ചു. ഏകദേശം 12 മിനിറ്റോളം റഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ തുടര്‍ന്നതായും റഷ്യയുടെ മൂന്ന് മിഗ് 31 യുദ്ധവിമാനങ്ങളാണ് മുന്‍കൂര്‍ അനുമതിയില്ലാതെ എസ്‌തോണിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് എസ്‌തോണിയയിലും റഷ്യ കടന്നുകയറിയത്. റഷ്യയുടെ നടപടി അഭൂതപൂര്‍വമായ ഹീനകൃത്യമാണെന്നായിരുന്നു എസ്‌തോണിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. റഷ്യയുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ച് റഷ്യന്‍ സ്ഥാനപതിക്ക് എസ്‌തോണിയന്‍ സര്‍ക്കാര്‍ കത്ത് നല്‍കി.
അടുത്തിടെ പോളണ്ട്, റൊമാനിയ എന്നി രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ ഡ്രോണുകളുടെ കടന്നുകയറ്റവും ഉണ്ടായിരുന്നു. റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി പോളണ്ട് സ്ഥിരീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
