പാസ്‌പോര്‍ട്ടിലെ പേജ് കീറി കഴിച്ചു, മറ്റൊരാള്‍ ശുചിമുറിയിലേക്ക് ഓടി;  യാത്രതുടങ്ങി 15 മിനിറ്റിനുള്ളില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് 

SEPTEMBER 30, 2025, 7:57 PM

പാരിസ്: ഇറ്റലിയിലെ മിലാനില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന റയാനെയര്‍ വിമാനം യാത്രതുടങ്ങി 15 മിനിറ്റിനുള്ളില്‍ പാരിസില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിലെ ഒരു യാത്രക്കാരന്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കഴിച്ചതും മറ്റൊരാള്‍ പാസ്‌പോര്‍ട്ട് ശുചിമുറിയില്‍ കളയാന്‍ ശ്രമിച്ചതിനും പിന്നാലെയാണ് വിമാനത്തില്‍ ആശങ്ക ഉയര്‍ന്നത്. 

മുന്‍വശത്ത് ഇരുന്ന യാത്രക്കാരനാണ് തന്റെ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിമുറിച്ച് കഴിച്ചത്. ഇത് മറ്റു യാത്രക്കാരെ ആശങ്കയിലാഴ്ത്തി. പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ വേഗത്തില്‍ ശുചിമുറിയിലേക്ക് ഓടിക്കയറി പാസ്‌പോര്‍ട്ട് അവിടെ ഉപേക്ഷിക്കാന്‍ ശ്രമിച്ചു.

വിമാനത്തിലെ ജീവനക്കാര്‍ ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ അയാളോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നാലെ വിമാനം അടിയന്തരമായി പാരിസില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും അപ്പോള്‍ മനസ്സിലായിരുന്നില്ലെന്നും യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വിമാനം പാരിസില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് അധികൃതര്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഇരുവരുടെയും അസാധാരണമായ പെരുമാറ്റത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. രണ്ടു മണിക്കൂറിന് ശേഷമാണ് വിമാനം വീണ്ടും യാത്ര തുടങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam