ലണ്ടൻ: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌കിനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ . 1993 മുതൽ തന്റെ അഞ്ച് മക്കളെയും പങ്കാളിയുടെ കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇത് കാരണമാകാം ഇലോൺ മസ്‌ക് തന്റെ പിതാവിനെക്കുറിച്ച് അധികം സംസാരിക്കാത്തതെന്നും വിഷയത്തിൽ കുടുംബാംഗങ്ങൾ സഹായം തേടി മസ്‌കിനെ സമീപിക്കാറുണ്ടെന്നും പലപ്പോഴും പ്രശ്‌നങ്ങളിൽ മസ്ക് ഇടപെടാറുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തി.
എന്നാൽ ഈ റിപ്പോർട്ടുകൾ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് എറോൾ മസ്‌ക് പ്രതികരിച്ചു. ഇവ അസത്യവും അസംബന്ധവുമായ റിപ്പോർട്ടുകളാണെന്ന് മസ്‌ക് പറഞ്ഞു. പല കുടുംബാംഗങ്ങളും തെറ്റായ കാര്യങ്ങൾ കെട്ടിച്ചമയ്ക്കുകയും കുട്ടികളെ പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് എറോൾ മസ്ക് ആരോപിച്ചു.
മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ള എറോൾ, കുറഞ്ഞത് ഒമ്പത് കുട്ടികളുടെ പിതാവാണ്. ചിലകുട്ടികളുടെ രണ്ടാനച്ഛനുമാണ്. ഇമെയിലുകൾ, കുടുംബാംഗങ്ങളുടെ അഭിമുഖങ്ങൾ, വ്യക്തിപരമായ കത്തുകൾ എന്നിവ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അയാൾക്ക് കുടുംബത്തിൽ ശക്തമായ അധികാര സ്ഥാനം ഉണ്ടായിരുന്നു എന്നാണ്. അത് ദുരുപയോഗം ചെയ്തതായും പരാമർശിക്കുന്നു.
അപൂർവമായി മാത്രം തന്റെ പിതാവിനെക്കുറിച്ച് സംസാരിക്കുന്ന ഇലോൺ മസ്‌ക് പിതാവുമായി തനിക്കുള്ള ബുദ്ധിമുട്ട് തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ പിതാവ് മനസ്സിൽ തോന്നാവുന്ന എല്ലാ ദുഷ്ടകാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് 2017-ൽ റോളിംഗ് സ്റ്റോൺ മാസികയോട് മസ്ക് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
