വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ താത്കാലിക ആശ്വാസമായി 5 ദിവസത്തെ ‘നിയന്ത്രിത’ വെടിനിർത്തൽ പ്രഖ്യാപിച്ച് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. 5 ദിവസത്തേക്ക് ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം അറിയിച്ചത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ വെടിനിർത്തൽ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്. താത്കാലികമായെങ്കിലും സംഘർഷം കുറയാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇസ്രയേല്‍- ലെബനന് വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള
'ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം'; ഫ്രാൻസുമായി ചർച്ച നടത്തി ഇന്ത്യ
വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെ അമേരിക്കയുടെ പിന്തുണയിൽ കൂടുതൽ ആത്മവിശ്വാസമെന്ന് ഉക്രെയ്ൻ ഉപപ്രധാനമന്ത്രി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ '100 ബില്യൺ ഡോളർ' ചോദ്യം; മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണമെന്ന്