ഡെൻമാർക്കിൽ വീണ്ടും ഡ്രോൺ ഭീഷണി: അല്ബോർഗ് വിമാനത്താവളം അടച്ചു

SEPTEMBER 24, 2025, 8:09 PM

ഡെൻമാർക്കിൽ വീണ്ടും ഡ്രോൺ ഭീഷണി. ഭീഷണിയെ തുടർന്ന് അല്ബോർഗ് വിമാനത്താവളം അടച്ചു. കോപ്പൻഹേഗനിൽ ഡ്രോൺ കണ്ടതിനെ തുടർന്ന് വിമാനസർവീസ് തടസ്സപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞു  വെറും രണ്ടുദിവസങ്ങൾക്കു ശേഷം ആണ് ഡെൻമാർക്കിലെ അല്ബോർഗ് വിമാനത്താവളം (സിവിലിയനും സൈനികവുമുള്ള വിമാനങ്ങൾ ഉപയോഗിക്കുന്ന സ്ഥലം) ഡ്രോൺ ഭീഷണിമൂലം അടച്ചിടേണ്ടി വന്നത്.

അല്ബോർഗിൽ കണ്ട ഡ്രോണുകൾ, ദിവസങ്ങൾക്ക് മുൻപ് കോപ്പൻഹേഗൻ വിമാനത്താവളം നാല് മണിക്കൂർ അടച്ചിടാൻ കാരണമായവയോട് സാമ്യമുള്ളവയാണ് എന്നാണ് ഡാനിഷ് പോലീസ് വ്യക്തമാക്കുന്നത്. രണ്ടിലധികം ഡ്രോണുകൾ കണ്ടതായി അവർ വ്യക്തമാക്കി. ഇവ രാത്രി 9:44 (1944 GMT) ഓടെയാണ് ആദ്യം കണ്ടത്, പുലർച്ചെ 12:05-ന് നടത്തിയ വാർത്താസമ്മേളന സമയത്തും ഡ്രോണുകൾ അവിടെ തന്നെ പറക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ഡ്രോണുകൾ ലൈറ്റുകൾ ഓണായ നിലയിലാണ് പറന്നത്.

“ഇത് നമ്മുടെ അതിർത്തികളിലെ തുടർച്ചയായ വെല്ലുവിളികളുടെ ഭാഗമാണ്” എന്ന് യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉഴ്സുല വോൺ ഡെർ ലേയൻ പറഞ്ഞു. എന്നാൽ കോപ്പൻഹേഗൻ സംഭവത്തിൽ റഷ്യക്ക് ബന്ധമില്ല എന്ന് റഷ്യൻ അംബാസഡർ പറഞ്ഞു. വിഷയത്തിൽ നോർവേയും ഡെൻമാർക്കും ചേർന്ന് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

അല്ബോർഗ് വിമാനത്താവളം ഡാനിഷ് സായുധസേനയ്ക്കും പ്രധാനമാണ്, അതിനാൽ അന്വേഷണം സൈന്യം, ദേശീയ രഹസ്യാന്വേഷണ വിഭാഗം, പോലീസ് എന്നിവർ ചേർന്ന് ആണ് നടത്തുന്നത്. വ്യാഴാഴ്ച പുലർച്ചെ 4:00 GMT വരെ അല്ബോർഗ് വിമാനത്താവളം പൂർണ്ണമായും അടച്ചിടും എന്നും യാത്രക്കാർക്കും നാട്ടുകാർക്കും അപകടമില്ലെന്നും പോലീസ് പറഞ്ഞു. മൂന്നു വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam