ഡമാസ്‌കസ്: സിറിയയിലെ സ്വീഡ പ്രവിശ്യയില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ 718 പേര്‍ കൊല്ലപ്പെട്ടു. സുന്നി വിഭാഗമായ ബെഡൂയിനുകളും ന്യൂനപക്ഷ ഷിയ വിഭാഗമായ ദ്രൂസുകളും തമ്മിലാണ് രൂക്ഷമായ സായുധ സംഘര്‍ഷം. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും അക്രമത്തിന് ശമനമില്ല.
ഞായറാഴ്ച മുതല്‍ മരിച്ചവരില്‍ 146 ദ്രൂസ് പോരാളികളും 245 സാധാരണക്കാരും ഉണ്ടെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവരില്‍ 165 പേരെ കൊലപ്പെടുത്തിയത് സിറിയന്‍ സേനയാണ്.
അക്രമത്തില്‍ 287 സര്‍ക്കാര്‍ സൈനികരും 18 ബെഡൂയിന്‍ പോരാളികളും കൊല്ലപ്പെട്ടു. മൂന്ന് ബെഡൂയിനുകളെ ദ്രൂസുകള്‍ വധശിക്ഷക്ക് ഇരയാക്കി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പതിനഞ്ച് സര്‍ക്കാര്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പിന്തുണ ദ്രൂസുകള്‍ക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്