ലോക് ഡൗണിൽ മലിനീകരണം കുറഞ്ഞെങ്കിലും മീഥെയ്ൻ കൂടി; പ്രകൃതിയിലെ വാതകങ്ങൾ അസന്തുലിതാവസ്ഥയിൽ 

FEBRUARY 7, 2026, 3:23 AM

കോവിഡ് ലോക്ഡൗൺ കാലത്ത് വാഹനങ്ങളും വ്യവസായ പ്രവർത്തനങ്ങളും കുറഞ്ഞതോടെ വായുമലിനീകരണം ഗണ്യമായി കുറഞ്ഞിരുന്നുവെങ്കിലും, അതേ സമയം അന്തരീക്ഷത്തിലെ മീഥെയ്ൻ വാതകത്തിന്റെ അളവ് വർധിച്ചതായി പുതിയ പഠനം വെളിപ്പെടുത്തുന്നു.

കോവിഡ് കാലത്ത് നൈട്രജൻ ഓക്സൈഡ് (NOx) പുറന്തള്ളൽ കുറഞ്ഞതോടെ, മീഥെയ്ൻ ക്രമീകരിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത ‘ക്ലീനിങ് ഏജന്റ്’ ആയ ഹൈഡ്രോക്സിൽ റാഡിക്കലുകളുടെ അളവും കുറഞ്ഞുവെന്ന് പഠനം പറയുന്നു. ഇതിന്റെ ഫലമായി, അന്തരീക്ഷത്തിൽ നിന്ന് മീഥെയ്ൻ നീക്കം ചെയ്യപ്പെടുന്ന തോത് കുറഞ്ഞതോടെ മീഥെയ്ൻ അളവ് ഉയരുകയായിരുന്നു.

നെയ്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2020-21 കാലയളവിൽ ഉണ്ടായ മീഥെയ്ൻ വർധനയുടെ ഏകദേശം 80 ശതമാനവും ഈ ഹൈഡ്രോക്സിൽ റാഡിക്കലുകളുടെ കുറവാണ് കാരണമായത്.

vachakam
vachakam
vachakam

ഇതിനുപുറമേ, ഭൂമധ്യരേഖാ പ്രദേശങ്ങളിൽ സമുദ്രോപരിതല താപനില സാധാരണയെക്കാൾ കുറയുന്ന ലാ നിന (La Niña) പ്രതിഭാസം മൂലം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഉണ്ടായ കനത്ത മഴയും ഉയർന്ന ഈർപ്പവും ചതുപ്പുനിലങ്ങളിലും കൃഷിയിടങ്ങളിലും നിന്ന് മീഥെയ്ൻ പുറന്തള്ളൽ വർധിപ്പിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു.

കാർബൺ ഡയോക്സൈഡിനെക്കാൾ ഏകദേശം 80 മടങ്ങ് കൂടുതൽ ചൂട് അന്തരീക്ഷത്തിൽ നിലനിർത്താനുള്ള ശേഷിയുള്ള ശക്തമായ ഹരിതഗൃഹ വാതകമാണ് മീഥെയ്ൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam