കോടികളുടെ അഴിമതി: ചൈനയില്‍ മുന്‍മന്ത്രി താങ് യിജുന് ജീവപര്യന്തം ശിക്ഷ വിധിച്ചു

FEBRUARY 2, 2026, 5:42 PM

ബെയ്ജിങ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് ചൈനയിലെ മുന്‍ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. 2006 നും 2022 നും ഇടയില്‍ താങ് യിജുന്‍ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഫുജിയന്‍ പ്രവിശ്യയിലെ കോടതി കണ്ടെത്തിയതോടെ ശിക്ഷ വിധിച്ചത്. 

ആദ്യമായാണ് ഒരു സിറ്റിങ് മന്ത്രിക്കെതിരെ അഴിമതിക്ക് കേസെടുക്കുന്നത്. പദവി ദുരുപയോഗം ചെയ്തതായി വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പ്രസിഡന്റ് ഷി ജിന്‍പിങ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളില്‍ കുടുങ്ങുന്ന ഉന്നതനാണ് താങ് യിജുന്‍. യുഎസിന് ആണവ രഹസ്യങ്ങള്‍ കൈമാറിയതിന്റെ പേരില്‍ സൈനിക ജനറല്‍ ഷാങ് യോഷിയയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെന്‍ലിയും അന്വേഷണം നേരിടുകയാണ്.

ജെജാങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താങ് യിജുന്‍ 2020 ലാണ് മന്ത്രിയായത്. 2024 ല്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam