വിവാദങ്ങൾക്ക് പിന്നാലെ തായ്‌വാൻ ഇൻഫ്ലുവൻസർ ആയ ഐറിഷ് ഹസീഷിനെ ക്വാലാലംപൂരിലെ ഒരു ഹോട്ടൽ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യൻ റാപ്പർ നമീവേയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, 31 വയസ്സായ ഐറിഷിനെ അവസാനം കണ്ടത് 42 വയസ്സുള്ള നമീവിനൊപ്പമാണ്. ഐറിഷ് മലേഷ്യയിൽ നമീവ് സംവിധാനം ചെയ്യാനിരുന്ന ഒരു കോമേഴ്‌സ്യൽ വീഡിയോയുടെ കാര്യവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു എന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നമീവ് മുമ്പ് മയക്കുമരുന്ന് ഉപയോഗവും കൈവശം വച്ചതുമായ കേസിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ ഈ കേസ് "അപ്രതീക്ഷിത മരണം" എന്നതിൽ നിന്നും "ഹത്യ" കേസായി മാറിയതോടെ, അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ ആയി. അദ്ദേഹം സ്വമേധയാ ബുധനാഴ്ച രാവിലെ പോലീസിനടുത്ത് എത്തുകയായിരുന്നു എന്നും 6 ദിവസത്തേക്ക് അദ്ദേഹത്തെ റിമാന്റ് ചെയ്തിരിക്കുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഒക്ടോബർ 22-നു രാവിലെ 12:30ക്ക്, ആണ് നമീവ്, ഐറിഷ് ബാത്ത്റൂമിൽ പ്രതികരണമില്ലാതെ കിടക്കുന്നു എന്ന് പറഞ്ഞു അടിയന്തര രക്ഷാസേവനത്തെ വിളിക്കുന്നത്. അതേ ദിവസം തന്നെയാണ് പോലീസ് ഹോട്ടൽ മുറിയിൽ നിന്ന് 9 നീല ഗുളികകൾ കണ്ടെത്തിയതോടെ നമീവയെ പിടികൂടിയത്. നമീവ് മയക്കുമരുന്ന് ഉപയോഗം നിഷേധിച്ചിട്ടും, നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു ഫലം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
