ബീജിങ്: ചൈനയിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിക്കവെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ.
കൊളോണിയൽ കാലഘട്ടം അവസാനിച്ചെന്നും, ഇനി പങ്കാളികളുമായി സംസാരിക്കുമ്പോൾ ആ സ്വരം ഉപയോഗിക്കാൻ കഴിയില്ലെന്നും പുടിൻ പറഞ്ഞു. വ്യാപാര, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പുടിന്റെ പരാമർശങ്ങൾ.
അന്താരാഷ്ട്ര ബന്ധങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശങ്ങളുണ്ടെന്നും ബീജിങ്ങിലെ ദിയാവുതായ് സ്റ്റേറ്റ് ഗസ്റ്റ്ഹൗസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പുടിൻ പറഞ്ഞു.
"എല്ലാ രാജ്യങ്ങൾക്ക് അവരുടെ ചരിത്രത്തിൽ ദുഷ്‌കരമായ കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൊളോണിയലിസം, ദീർഘകാലമായി പരമാധികാരത്തിനെതിരായ ആക്രമണങ്ങൾ എന്നിങ്ങനെ നിരവധി പ്രതികൂല കാലഘട്ടങ്ങൾ. ഇപ്പോൾ കൊളോണിയൽ യുഗം അവസാനിച്ചതിനാൽ, തങ്ങളുടെ പങ്കാളികളുമായി സംസാരിക്കുമ്പോൾ ഈ സ്വരം ഉപയോഗിക്കാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കണം," പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകികൊണ്ട് പുടിൻ പറഞ്ഞു.
അതേസമയം ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും യുഎസിന് പരോക്ഷ മറുപടി നൽകിയാണ് ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിച്ചത്. ലോകം യുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം മുന്നിലുണ്ട്. എന്നാൽ ചൈനയെ സംബന്ധിച്ച് ഒരു ഭീഷണിക്കു മുന്നിലും വഴങ്ങില്ല. ഷി ജിൻ പിങ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്