ഡ്യൂസെൽഡോർഫ്: ജർമ്മൻ ഇലക്ട്രോണിക്സ് റീട്ടെയിലറായ സെക്കോണമിയെ 2.5 ബില്യൺ ഡോളറിന് ഏറ്റെടുക്കാൻ ചൈനയിലെ ഇ കോം ഭീമൻ ജെഡി.കോം.
അടുത്ത വർഷം ആദ്യ പകുതിയിൽ കരാർ പൂർത്തിയാകുമെന്ന് സെക്കോണമിയുടെ സിഇഒ പറഞ്ഞു.ബുധനാഴ്ച പ്രഖ്യാപിച്ച ഈ കരാർ, അലിബാബയും ആമസോണുമായി മത്സരിക്കുന്ന ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർമാരിൽ ഒന്നായ ജെഡി.കോമിന് തങ്ങളുടെ ബിസ്സ്നസ് ചൈനയ്ക്ക് പുറത്തേക്ക് വികസിപ്പിക്കാൻ ഇത് സഹായിക്കും. സിക്കണോമിയുടെ ബ്രാൻഡുകളും ആസ്ഥാനവും മാറില്ല.
സെക്കോണമിയുടെ മീഡിയമാർക്ക്, സാറ്റേൺ ബ്രാൻഡുകൾ ജെഡി.കോമിന് യൂറോപ്പിലെ ഏറ്റവും വലിയ ഇലക്ട്രോണിക് സാധനങ്ങളുടെ ഓൺലൈൻ ഷോപ്പുകളിൽ ഒന്നിലേക്കും നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ ഏകദേശം 1,000 സ്റ്റോറുകളുടെ ശൃംഖലയിലേക്കും പ്രവേശനം നൽകും. രണ്ട് ശൃംഖലകളിലും ഏകദേശം 50,000 പേർ ജോലി ചെയ്യുന്നു.
"പങ്കാളിത്തത്തിലൂടെ, സാങ്കേതികവിദ്യകൾ, ലോകത്തെ മുൻനിര റീട്ടെയിൽ വൈദഗ്ദ്ധ്യം, ലോകമെമ്പാടും സമാനതകളില്ലാത്ത വിതരണ ശൃംഖലകൾ എന്നിവയിലേക്ക് ഞങ്ങൾക്ക് പ്രവേശനം ലഭിക്കും- സെക്കോണമി സിഇഒ കൈ-ഉൾറിച്ച് ഡീസ്‌നർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്