ബീജിങ്: അമേരിക്കയില്‍ നിന്നും സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിയതായി ചൈന. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. 1990ലാണ് ചൈന അവസാനമായി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇത് അമേരിക്കയുടെ കാര്‍ഷിക മേഖലയെ, പ്രത്യേകിച്ച് സോയ കൃഷിക്കാരെ പ്രതികൂലമായി ബാധിക്കും.
ലോകത്ത് ഏറ്റവുമധികം സോയ വാങ്ങിക്കുന്ന രാജ്യമാണ് ചൈന. അതിനാല്‍ ചൈനയുടെ തീരുമാനത്തിന് സോയ വിപണിയില്‍ വലിയ സ്വാധീനമുണ്ട്. അമേരിക്കന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പുതിയ വിപണിയില്‍ സീസണ്‍ തുടങ്ങി രണ്ടാഴ്ച്ചകള്‍ക്ക് ശേഷവും ചൈന അമേരിക്കയോട് ഒരു കപ്പല്‍ സോയ പോലും വാങ്ങിയിട്ടില്ല.
20214 ല്‍ ചൈനയിലേക്ക് എത്തിയിരുന്ന സോയാബീനില്‍ അഞ്ചിലൊരു ഭാഗവും ഇറക്കുമതി ചെയ്തിരുന്നത് അമേരിക്കയില്‍ നിന്നായിരുന്നു. ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ (1 ലക്ഷം കോടിയോളം രുപ) വ്യാപാരമായിരുന്നു ഇത്. അമേരിക്കയുടെ മുഴുവന്‍ സോയ കയറ്റുമതിയുടെ പകുതിയില്‍ കൂടുതലും ചൈനയിലേക്കായിരുന്നു. നിലവില്‍ ചൈനയുടെ കൈവശം ധാരാളം സോയാബീന്‍ ശേഖരമുണ്ട്. അതിനാല്‍ ചൈനയ്ക്ക് ധൈര്യമായി അമേരിക്കയോട് പോരാടാനാവും എന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലെ കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിച്ചിട്ടും, വില കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത് ട്രംപിന് വോട്ട് ചെയ്യുന്ന പ്രധാന വിഭാഗമായ കര്‍ഷകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വ്യാപാര തര്‍ക്കം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഉടന്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന യുഎസ് സോയാബീനുകള്‍ക്ക് 20 ശതമാനത്തിലധികം ഇറക്കുമതി തീരുവയും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
