ബീജിങ്: ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ആഗോള മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ച് ചൈന. 'ഡിസ്ട്രിബ്യൂട്ടഡ് എര്‍ലി വാണിങ് ഡിറ്റക്ഷന്‍ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം' എന്ന് വിളിക്കപ്പെടുന്ന ആഗോള പ്രതിരോധ സംവിധാനമാണ് ചൈന വികസിപ്പിച്ചിരിക്കുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭൂമി മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ആദ്യത്തെ മിസൈല്‍ പ്രതിരോധ സംവിധാനമാണിത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ആണ് പ്രോടോ ടൈപ്പ് വികസിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്. പ്രതിരോധ സംവിധാനത്തിനത്തിന്റെ പ്രോട്ടോ ടൈപ്പ് വിന്യാസം പ്രാരംഭ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയ്ക്ക് നേരെ വരാന്‍ സാധ്യതയുള്ള ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനും ഈ സംവിധാനത്തിന് സാധിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ഗോള്‍ഡന്‍ ഡോമിന് സമാനമാണ് ചൈനയുടെ പുതിയ പദ്ധതി. ലോകത്ത് എവിടെ നിന്നും ചൈനയ്ക്ക് നേരെ തൊടുത്തുവിടുന്ന ആയിരം മിസൈലുകള്‍ വരെ ഒരേസമയം നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഈ സംവിധാനത്തിന് കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്