ബ്രസീൽ: ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് ത്വക്ക് ക്യാൻസർ. വീട്ടു തടങ്കലിൽ കഴിയുന്ന ബോൾസോനാരോയ്ക്ക് ഈ ആഴ്ച നടത്തിയ മെഡിക്കൽ പരിശോധനയിലാണ് രോഗലക്ഷണം കണ്ടെത്തിയത്.
ചർമ്മത്തിലെ മുറിവുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ ടെസ്റ്റുകളുടെ ഫലത്തിലാണ് ക്യാൻസർ ലക്ഷണങ്ങൾ കണ്ടെത്തിയത്.
നിലവിലെ പരിശോധനകളുടെ ഫലമനുസരിച്ച് സ്ക്വാമസ് സെൽ കാർസിനോമ എന്ന ക്യാൻസർ വിഭാഗത്തിൽപ്പട്ട രോഗമാണ് ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുന്നത്.
ത്വക്ക് ക്യാൻസർ വിഭാഗത്തിലാണ് ഈ രോഗം ഉൾപ്പെടുന്നത്. നിലവിൽ അത്ര ഗുരുതരവസ്ഥയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗത്തിന്റെ പ്രാഥമികഘട്ടമാണെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്