സാന്റോസ്: ബ്രസീലിയന്‍ താരം നെയ്മറിന് വില്‍പത്രത്തില്‍ മുഴുവന്‍ സ്വത്തും എഴുതിവെച്ച് ശതകോടീശ്വരന്‍. അടുത്തിടെ മരിച്ച ശതകോടീശ്വരന്‍ 846 മില്ല്യണ്‍ പൗണ്ടോളം വരുന്ന സ്വത്താണ് നെയ്മറിനായി എഴുതിവെച്ചത്. ഏകദേശം പതിനായിരം കോടി ഇന്ത്യന്‍ രൂപയോളം വരുമിത്. വിദേശ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലുകാരനായ ശതകോടീശ്വരന് ഭാര്യയോ മക്കളോ ഇല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്രസീലിയന്‍ നഗരമായ പോര്‍ട്ടോ അലെഗ്രയില്‍ വെച്ചാണ് വില്‍പത്രം ഔദ്യോഗികമായി തയ്യാറാക്കിയത്. രണ്ട് സാക്ഷികളും ഉണ്ട്. നെയ്മറിന് സ്വന്തം പിതാവ് നെയ്മര്‍ സീനിയറുമായുണ്ടായിരുന്ന അടുത്ത ബന്ധം മരിച്ചുപോയ പിതാവിനെ ഓര്‍മിപ്പിക്കുന്നുവെന്ന് കുറിച്ചാണ് ഇയാള്‍ സ്വത്ത് മുഴുവനായി നെയ്മറിന് എഴുതിവെച്ചതെന്നാണ് വിവരം. ജൂണ്‍ 12 നാണ് വില്‍പത്രം തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിഷയത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. അതേസമയം ഇത്രയും മൂല്യമുള്ള സ്വത്ത് കൈമാറ്റം ചെയ്യുന്നത് നിയമ പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കാം. കോടതിയില്‍ അടക്കം ഇത് ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. കോടതിയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ താരത്തിന് പണം ലഭിക്കുകയുള്ളൂവെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്