വില്‍നിയസ്: ലിത്വാനിയായുടെ അയല്‍രാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനായി പറത്തുന്ന ബലൂണുകള്‍കൊണ്ടു സഹികെട്ട് രാജ്യം. ഇതോടെ ലിത്വാനിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യ രാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് ഉക്രെയ്ന്‍ അനുഭാവമുള്ള ലിത്വാനിയയുടെ നിലപാട്.
ബെലാറൂസിന്റേത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യോമാക്രമണമാണെന്ന് വിലയിരുത്തിയാണ് മന്ത്രിസഭായോഗത്തിന് ശേഷം പ്രധാനമന്ത്രി ഇംഗ റൂജീനീയെനെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിര്‍ത്തിയില്‍ സൈനിക പരിശോധനയും ശക്തമാക്കി. ബലൂണുകള്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വില്‍നിയസ് രാജ്യാന്തര വിമാനത്താവളവും അടച്ചു.
സിഗരറ്റ് കടത്താന്‍ വേണ്ടി കള്ളക്കടത്തുകാര്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ലിത്വാനിയയിലേക്ക് ബലൂണുകള്‍ പറത്തിവിടുന്നതു പതിവായിരുന്നു. എന്നാല്‍, അടുത്തിടെ ഇതിന്റെ എണ്ണം വര്‍ധിച്ചതാണ് സംശയമുയര്‍ത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
