ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ നയരൂപീകരകർ പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഇതോടെ ബാങ്ക് റേറ്റ് 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വിദഗ്ധർ പറയുന്നത് അനുസരിച്ചു പലിശനിരക്ക് 4%ൽ നിന്ന് 3.75%ലേക്ക് കുറയാനാണ് സാധ്യത. എന്നാൽ, ബാങ്കിന്റെ 9 അംഗ നാണയനയ സമിതി (Monetary Policy Committee – MPC) ഈ വിഷയത്തിൽ ഏകകണ്ഠമായ തീരുമാനം എടുക്കണമെന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഇതുവരെ ഇത് ആറാമത്തെ പലിശക്കുറവായിരിക്കും. ബാങ്ക് റേറ്റ് എന്നത് സാധാരണക്കാർക്ക് വായ്പ എടുക്കാനുള്ള ചെലവിനെ, സേവിങ്‌സ് അക്കൗണ്ടുകളിൽ ലഭിക്കുന്ന പലിശയെ വളരെ അധികം ബാധിക്കുന്നതാണ്.
MPCയുടെ പ്രധാന ലക്ഷ്യം ജീവിതച്ചെലവിന്റെ വർധനവ് അളക്കുന്ന പണപ്പെരുപ്പം 2%ൽ നിലനിർത്തുക എന്നതാണ്. ഈ ലക്ഷ്യം നേടാൻ ഉപയോഗിക്കുന്ന പ്രധാന ഉപാധിയാണ് ബാങ്ക് റേറ്റ്. ബുധനാഴ്ച പുറത്തുവന്ന പുതിയ പണപ്പെരുപ്പ കണക്കുകൾ വിദഗ്ധരെ അമ്പരപ്പിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ കുറവാണ് പണപ്പെരുപ്പം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) അറിയിച്ചതനുസരിച്ച് നവംബറിൽ CPI പണപ്പെരുപ്പം 3.2% ആയി കുറഞ്ഞു. ഒക്ടോബറിൽ ഇത് 3.6% ആയിരുന്നു.
പണപ്പെരുപ്പം ഇനിയും ബാങ്കിന്റെ ലക്ഷ്യനിരക്കിനുമുകളിലാണെങ്കിലും പണപ്പെരുപ്പത്തിലെ പുതിയ ഇടിവ്, തൊഴിലില്ലായ്മ ഉയരുന്ന സൂചനകൾ, സമ്പദ്‌വ്യവസ്ഥയിൽ വലിയ വളർച്ചയില്ലായ്മ എന്നിവ പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് MPCയെ തള്ളിവിടാൻ സാധ്യതയുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നവംബറിൽ നടന്ന മുൻ യോഗത്തിൽ 4 MPC അംഗങ്ങൾ പലിശ കുറയ്ക്കണമെന്ന് വോട്ട് ചെയ്തു. 5 അംഗങ്ങൾ നിലവിലെ നിരക്ക് തുടരണമെന്ന് തീരുമാനിച്ചു. “പണപ്പെരുപ്പം തുടർന്നും കുറയുന്നുണ്ടോ എന്ന് കാത്തിരുന്നു നോക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്” എന്നാണ് അപ്പോൾ ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞത്.
വായ്പക്കും സേവിങ്സിനും ഉണ്ടാകുന്ന സ്വാധീനം ഇങ്ങനെ ആണ്
ഹോം ലോൺ (മോർട്ട്ഗേജ്)
എന്നാൽ മറുവശത്ത് സേവിങ്സ് അക്കൗണ്ടുകളിൽ ലഭിക്കുന്ന പലിശ ലാഭം ഇനിയും കുറയാൻ സാധ്യതയുണ്ട്. നിലവിൽ ഇസി-ആക്സസ് സേവിങ്സ് അക്കൗണ്ടിലെ ശരാശരി പലിശ: 2.56% ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
