മുംബൈ: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനെന്ന് മുംബൈയിലെ ഇറാനിയന്‍ കോണ്‍സുല്‍ ജനറല്‍ സയീദ് റെസ മസായബ് മൊത്‌ലഗ്. ഖമേനി ബങ്കറില്‍ ഒളിച്ചിരിക്കുകയല്ല. ഉപരോധഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യയുമായി ഇറാന്‍ സഹകരണം തുടരാന്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളാണെന്നും അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൂടാതെ ഇറാനില്‍ ആഭ്യന്തരപ്രതിസന്ധി നേരിടുന്നുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു പരിധിവരെ സുരക്ഷാ സേന പ്രതിഷേധക്കാരോട് സംയമനം പാലിച്ചു. എന്നാല്‍ ഇറാനു പുറത്തുള്ള നേതാക്കളില്‍ നിന്ന് നിര്‍ദേശം ലഭിച്ചതോടെ ഭീകരവാദ ഘടകങ്ങള്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചെറുതും വലുതുമായ നഗരങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി. നിര്‍ഭാഗ്യവശാല്‍ 3117 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 2427 പേര്‍ സാധാരണക്കാരും സുരക്ഷാസേനാംഗങ്ങളുമാണ്. 690 ഭീകരവാദികളും കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
