അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരെ വംശീയാതിക്രമം: ജാഗ്രത നിർദേശം നൽകി എംബസി 

AUGUST 1, 2025, 8:49 AM

ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അടിയന്തര സുരക്ഷാ നിർദേശം നൽകി ഡബ്ലിനിലെ ഇന്ത്യൻ എംബസി.

രാജ്യത്തെ എല്ലാ ഇന്ത്യൻ പൗരന്മാരോടും വിജനമായ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും അതീവ ജാഗ്രത പാലിക്കാനും എംബസി ആവശ്യപ്പെട്ടു. അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങൾ വർധിച്ചുവരുന്ന  പശ്ചാത്തലത്തിലാണ് നിർദേശം.

കഴിഞ്ഞ ഞായറാഴ്ച, ഡബ്ലിനിൽ 32 വയസ്സുള്ള ഒരു ഇന്ത്യൻ വംശജനെ ആറ് കൗമാരക്കാർ ആക്രമിച്ചിരുന്നു.  യാതൊരു പ്രകോപനവുമില്ലാതെ തനിക്ക് നേരെ വംശീയാതിക്രമം നേരിട്ടുവെന്നാണ് ഇന്ത്യൻ വംശജനായ സംരംഭകൻ ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

ഒരുകൂട്ടം കൗമാരക്കാരാണ് തന്നെ ക്രൂരമായി മർദ്ദിച്ചതെന്നും അദ്ദേഹം പറയുന്നു. അവർ തന്റെ ഗ്ലാസ് പിടിച്ചുവാങ്ങുകയും പിന്നാലെ മർദ്ദിക്കുകയുമായിരുന്നു. തനിക്ക് നേരെ നടന്ന ഈ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ യൂറോപ്യൻ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് നേരെ വംശീയാതിക്രമങ്ങൾ വർധിക്കുകയാണ് എന്നും  അദ്ദേഹം പറഞ്ഞു.

അതേസമയം, അയർലണ്ടിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ സുരക്ഷയ്ക്കായി  മുൻകരുതലുകൾ എടുക്കാനും വിജനമായ പ്രദേശങ്ങൾ, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും എംബസി നിർദേശിച്ചു.

സഹായത്തിനായി ഇന്ത്യൻ എംബസി അടിയന്തര കോൺടാക്റ്റ് നമ്പറും നൽകി. ഇന്ത്യൻ പൗരന്മാർക്ക് 08994 23734 എന്ന നമ്പറിൽ ഫോണിൽ ബന്ധപ്പെടാം അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam