മെൽബൺ: അമേരിക്കയിൽ നിന്നുള്ള ബീഫ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഓസ്ട്രേലിയ പിൻവലിച്ചു. ബോവിൻ സ്പോഞ്ചിഫോം എൻസെഫലോപ്പതി രോഗവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനെ തുടർന്നാണ് വിലക്ക് നീക്കിയതെന്നാണ് ഔദ്യോഗിക പ്രഖ്യാപനമെങ്കിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയും സമ്മർദവുമാണ് കാരണമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ബീഫ് ഇറക്കുമതിക്ക് ലോകത്തിലെ ഏറ്റവും കർശനമായ ജൈവസുരക്ഷ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. സമ്മർദത്തെ തുടർന്നല്ല, ദീർഘമായ ശാസ്ത്രീയ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനമെന്ന് ഓസ്ട്രേലിയൻ സർക്കാർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
