ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ നോര്‍ത്ത് സുലവേസി തീരത്ത് ഞായറാഴ്ച 280 ലധികം ആളുകളുമായി സഞ്ചരിച്ചിരുന്ന ഒരു ഫെറിക്ക് തീപിടിച്ച് ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കെഎം ബാഴ്സലോണ 5 എന്ന കപ്പലിന് തലൗദ് ദ്വീപുകളില്‍ നിന്ന് മനാഡോയിലേക്ക് പോകുന്നതിനിടെ താലിസേ ദ്വീപിന് സമീപം തീപിടിക്കുയായിരുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 മണിയോടെയാണ് കപ്പലില്‍ തീ പടര്‍ന്നത്. ഫെറിയുടെ മേല്‍ ഭാഗത്തുള്ള ഡെക്കുകളില്‍ തീ വേഗത്തില്‍ പടര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ ഡസന്‍ കണക്കിന് യാത്രക്കാര്‍ പ്രക്ഷുബ്ധമായ വെള്ളത്തിലേക്ക് ചാടുന്നത് കാണിക്കുന്നു. പലരും ഓറഞ്ച് നിറമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നു.
മൂന്ന് നാവികസേനാ കപ്പലുകളുടെയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ ഇതുവരെ 284 യാത്രക്കാരെയും ജീവനക്കാരെയും രക്ഷിച്ചതായി ഇന്തോനേഷ്യന്‍ ഫ്‌ളീറ്റ് കമാന്‍ഡിന്റെ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ ഡെനിഹ് ഹെന്‍ഡ്രത പറഞ്ഞു. രക്ഷപ്പെടുത്തിയ യാത്രക്കാരെ സമീപത്തുള്ള ദ്വീപായ നുരിയാദിന്‍ ഗുമെലെങ്ങിലേക്ക് കൊണ്ടുപോയി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
