ലിമ: പെറുവില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 37 പേര്‍ക്ക് ദാരുണാന്ത്യം. 24 പേര്‍ക്ക് പരിക്ക്. തെക്കന്‍ പെറുവിലെ അരെക്വിപയിലുണ്ടായ അപകടം തെക്കേ അമേരിക്കന്‍ രാജ്യത്ത് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
വളവില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചെന്നും വാഹനം ഏകദേശം 200 മീറ്റര്‍ (650 അടി) താഴ്ചയുള്ള ഒരു മലയിടുക്കിലേക്ക് വീണതായുമാണ് അഗ്നിശമന സേനാംഗങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പെറുവിനെ ചിലിയുമായി ബന്ധിപ്പിക്കുന്ന പനമേരിക്കാന സുര്‍ ഹൈവേയുടെ ഒരു ഭാഗത്താണ് ബുധനാഴ്ച പുലര്‍ച്ചെയോടെ അപകടം ഉണ്ടായത്. ഇരുവാഹനങ്ങളും കൂട്ടിയിടിച്ച ശേഷം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. കാരവേലി പ്രവിശ്യയിലെ ചാല എന്ന പട്ടണത്തില്‍ നിന്ന് അരെക്വിപയിലേക്ക് 60 യാത്രക്കാരുമായി പോയ ലാമോസാസ് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
