അബുജ: നൈജീരിയയില്‍ സായുധ സംഘം ഹൈസ്‌കൂള്‍ ആക്രമിച്ച് സുരക്ഷാ ഗാര്‍ഡിനെ കൊലപ്പെടുത്തി 25 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി. മറ്റൊരാള്‍ക്കു പരുക്കേറ്റു. ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോര്‍ഡിങ് സ്‌കൂളില്‍ പുലര്‍ച്ചെ നാലിനായിരുന്നു ആക്രമണം.
രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ സ്‌കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളില്‍ ഒടുവിലത്തേതാണിത്. 2014 ല്‍ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 276 പെണ്‍കുട്ടികളെയാണ് സ്‌കൂള്‍ ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. ബന്ദിപ്പണം നല്‍കിയാണ് ഇവരെ പിന്നീട് മോചിപ്പിച്ചത്. ഇതുവരെ 1500 പെണ്‍കുട്ടികളെ സമാനമായി രീതിയില്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
