അഞ്ചു കുട്ടികളടക്കം 43 യാത്രക്കാരും ആറ് വിമാനജീവനക്കാരുമായി റഷ്യയിൽ നിന്ന് പറന്ന എ.എൻ24 യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ അമൂറിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനം കണ്ടെത്താനുള്ള റഷ്യൻ സിവിൽ ഏവിയേഷന്റെ അന്വേഷണത്തിനിടെയാണ് റഷ്യൻ തെക്കു കിഴക്കൻ പ്രദേശമായ ചൈന അതിർത്തിക്കടുത്തുള്ള അമൂറിൽ കത്തിനിലയിൽ വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അതേസമയം ലാൻഡ് ചെയ്യുന്നതിനിടെ വിമാന ജീവനക്കാർക്ക് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്നാണ് സൂചന. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ മുഴുവനാളുകളും മരിച്ചതായാണ് അടിയന്തര സുരക്ഷ ഏജൻസിയുടെ പ്രഥമ റിപ്പോർട്ട്.
യാത്രാവിമാനം കാണാതായതായ വാർത്ത രാവിലെ തന്നെ റീജനൽ ഗവർണർ വാസിലി ഒർലോവ് അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
