ന്യൂഡല്‍ഹി: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാന്‍ വാണിജ്യ-വ്യവസായ മന്ത്രി നൂറുദ്ദീന്‍ അസീസി ഇന്ത്യയിലെത്തി. ഇന്ത്യന്‍ വാണിജ്യ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരത്തിനായി ഒരു വ്യോമ ഇടനാഴി സ്ഥാപിക്കണമെന്ന് മന്ത്രി ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനുമായുള്ള ട്രാന്‍സിറ്റ് വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ, അഫ്ഗാന്‍ താലിബാന്‍ ഭരണകൂടം ഇറാനിലേക്കും ഇന്ത്യയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നിലവില്‍ 90 കോടി ഡോളറിലുള്ള ഇന്ത്യയുമായുള്ള വ്യാപാരം 200-300 കോടി ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യം. കൂടാതെ ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന്റെ പരമാവധി ഉപയോഗവും അഫ്ഗാന്‍ ലക്ഷ്യമിടുന്നുണ്ട്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയും ഇന്ത്യയിലെത്തുകയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഇന്ത്യക്കും അഫ്ഗാനിസ്താനും പാകിസ്ഥാനുമായി പ്രശ്‌നങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
