ലണ്ടന്‍: യുകെയിൽ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. വൈക്കം സ്വദേശിയായ ആൽവിൻ സെബാസ്റ്റ്യൻ (24) ആണ് യോർക്‌ഷറലെ എ-1 (എം) മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10:43ന് യോർക്കിലെ റിപ്പോൺ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മിൽ ജങ്ഷൻ -50ന് സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കവേയാണ് ലെയ്ൻ തെറ്റി അപകടം സംഭവിച്ചെന്നാണ് പുറത്തു വരുന്ന വിവരം.
മിഡിൽസ്ബറോയിൽ താമസിക്കുന്ന വൈക്കത്തു നിന്നുള്ള സെബാസ്റ്റ്യൻ ദേവസ്യ- ലിസി ജോസഫ് ദമ്പതികളുടെ മകനാണ് മരിച്ച ആൽവിൻ സെബാസ്റ്റ്യൻ. സഹോദരങ്ങൾ- അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോകം വീണ്ടും ഇരുട്ടിലേക്ക്; ഖത്തറിൽ നിന്നുള്ള എൽഎൻജി കപ്പലുകൾ തടഞ്ഞ് ഇറാൻ, ഇന്ധനക്ഷാമം
ഇറാനിൽ യുഎസ് രക്ഷാദൗത്യത്തിനിടെ വൻ ഏറ്റുമുട്ടൽ; നാല് ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇറാനിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു; പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ
റഷ്യക്ക് തിരിച്ചടി നൽകാൻ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനവുമായി ഉക്രെയ്ൻ; 2027-ൽ സജ്ജമാകുമെന്ന്