ലെബനനിലെ പ്രധാന ഷിയ മിലിറ്റന്റും രാഷ്ട്രീയ സംഘടനയുമായ ഹിസ്ബുള്ള, രാജ്യത്തെ ആയുധങ്ങൾ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന ലെബനൺ സർക്കാരിന്റെ പുതിയ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചതായി റിപ്പോർട്ട്.
“ഇത് ഒരിക്കലും നടപ്പിലാക്കപ്പെടാത്ത തീരുമാനം പോലെ ആണ് ഞങ്ങൾ കാണുക. ഇത് ഒരു ഭയാനകമായ പാപമാണ്,” എന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഹിസ്ബുള്ള വ്യക്തമാക്കിയത്. അമേരിക്കയും മറ്റ് രാജ്യങ്ങളും ചേർന്ന് ഹിസ്ബുള്ളയെ ആയുധരഹിതമാക്കാൻ ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തുകയാണ്. ഇതിന് പിന്നാലെ ആയിരുന്നു ഈ തീരുമാനം. എന്നാൽ ഹിസ്ബുള്ള ഇതുവരെ തങ്ങളുടെ ആയുധങ്ങൾ സർക്കാറിന്റെ കയ്യിൽ ഏൽപ്പിക്കാൻ തയ്യാറായിട്ടില്ല.
2024-ലെ ഇസ്രായേൽ യുദ്ധത്തിൽ ഹിസ്ബുള്ളക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നിരുന്നു. എന്നിട്ടും,തങ്ങളുടെ ആയുധശേഖരം കൈവിട്ടുകൊടുക്കാൻ ഹിസ്ബുള്ള തയാറായില്ല. ലെബനൺ മന്ത്രിസഭ ഈ മാസം (ആഗസ്റ്റ്) അവസാനത്തിന് മുമ്പായി സൈന്യത്തോട് ഒരു പദ്ധതി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. അത് പ്രകാരം, 2025 അവസാനത്തോടെ ലെബനണിലെ എല്ലാ ആയുധങ്ങളും സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരണം.
അതേസമയം ലെബനണിലെ ആയുധ നിർമ്മാണവും വിതരണവും ഇനി മുതൽ സർക്കാർ നിയന്ത്രണത്തിലാകണമെന്ന മന്ത്രിസഭാ തീരുമാനത്തെ ഹിസ്ബുള്ള “അമേരിക്കൻ നിർദേശങ്ങളുടെ ഫലം” എന്നു വിശേഷിപ്പിച്ചു. “ഇസ്രായേൽ വീണ്ടും വീണ്ടും ആക്രമണങ്ങൾ നടത്തുന്നു. ഇങ്ങനെ തുടരുമ്പോൾ, ഞങ്ങൾ ആയുധങ്ങളേക്കുറിച്ച് ചർച്ച ചെയ്യില്ല” എന്ന് ഹിസ്ബുള്ളയുടെ നേതാവായ നൈം ഖാസിം ഒരു ടെലിവിഷൻ പ്രസംഗത്തിൽ വ്യക്തമാക്കി.
എന്നാൽ ലെബനണിലെ ഷിയാ മുസ്ലിം സമൂഹത്തിൽ ഹിസ്ബുള്ളയ്ക്ക് ഇപ്പോഴും വലിയ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ, ആയുധങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ രാജ്യത്ത് തീവ്രമായ രാഷ്ട്രീയ വിഭജനം,പൗരയുദ്ധം പോലുള്ള പ്രശ്നങ്ങൾക്ക് വഴി തുറക്കാമെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്