ബ്യൂണസ് ഐറീസ്: അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യമുള്ള ഫെന്റനൈല്‍, ചികിത്സയ്ക്ക് ഉപയോഗിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയില്‍ 96 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക മരണസംഖ്യ 87 ആണ്. എന്നാല്‍ ഒന്‍പത് മരണങ്ങള്‍ക്ക് കൂടി ഫെന്റനൈല്‍ ഉപയോഗവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പരിശോധന നടന്നു വരികയാണെന്ന് ബ്യൂണസ് ഐറീസ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
മെയ് മാസത്തില്‍ ആശുപത്രികളിലെ ഡസന്‍ കണക്കിന് രോഗികള്‍ക്ക് വേദന ശമിപ്പിക്കുന്നതിനോ അനസ്‌തേഷ്യയ്ക്കോ ഫെന്റനൈല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ ഗുരുതരമായ ബാക്ടീരിയ അണുബാധകള്‍ ഉണ്ടായപ്പോഴാണ് പ്രതിസന്ധി ആദ്യമായി വെളിച്ചത്തുവന്നത്. മെഡിക്കല്‍ പരിശോധനകളില്‍ ക്ലെബ്സിയെല്ല ന്യൂമോണിയ, റാല്‍സ്റ്റോണിയ പിക്കെറ്റി എന്നീ അപകടകാരികളായ സൂക്ഷ്മാണക്കളുടെ സാന്നിധ്യം കണ്ടെത്തി.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എച്ച്എല്‍ബി ഫാര്‍മയും അതിന്റെ ലബോറട്ടറി പങ്കാളിയായ ലബോറട്ടോറിയോ റാമല്ലോയും നിര്‍മ്മിക്കുന്ന ഫെന്റനൈലിന്റെ ബാച്ചുകളില്‍ നിന്നാണ് അണുബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. അര്‍ജന്റീനയുടെ മരുന്ന് നിയന്ത്രണ ഏജന്‍സിയായ അന്‍മാറ്റ്, മരിച്ച രോഗികളില്‍ നിന്ന് എടുത്ത സാമ്പിളുകളിലും രണ്ട് ഫെന്റനൈല്‍ ബാച്ചുകളില്‍ നിന്നുള്ള ആംപ്യൂളുകളിലും ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മരുന്നുകളിലൊന്ന് വ്യാപകമായി പ്രചരിച്ചിരുന്നെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഫെഡറല്‍ ജഡ്ജി ഏണസ്റ്റോ ക്രെപ്ലാക്ക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്