ലണ്ടന്‍: ശനിയാഴ്ച യുകെ പാര്‍ലമെന്റിന് പുറത്ത് നിരോധിത ഗ്രൂപ്പായ പലസ്തീന്‍ ആക്ഷനെ പിന്തുണച്ച് നടന്ന റാലിയില്‍ പങ്കെടുത്ത 55 പേരെ ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യം ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിക്കപ്പെട്ട ഗ്രൂപ്പിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്ലക്കാര്‍ഡുകള്‍ പിടിച്ചും കറുപ്പും വെളുപ്പും നിറമുള്ള പലസ്തീന്‍ സ്‌കാര്‍ഫുകള്‍ ധരിച്ചുമാണ് പ്രതിഷേധക്കാര്‍ എത്തിയത്. എഡിന്‍ബര്‍ഗ്, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റള്‍, ട്രൂറോ എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച 41 പേര്‍ കൂടി അറസ്റ്റിലായി.
ഗാസ സംഘര്‍ഷത്തില്‍ ബ്രിട്ടന്‍ ഇസ്രായേലിനുള്ള പിന്തുണ നല്‍കുന്നത് തുടരുന്നതില്‍ പ്രതിഷേധിച്ച് പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ റോയല്‍ എയര്‍ഫോഴ്സ് ബേസില്‍ അതിക്രമിച്ചു കയറി വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഭീകരവാദ നിയമപ്രകാരം നടപടി എടുത്തിരുന്നത്.
യുകെയിലെ പുതിയ നിയമനിര്‍മ്മാണം അനുസരിച്ച് ഈ ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ 14 വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെടാം. നിരോധനം പ്രാബല്യത്തില്‍ വന്നതിനുശേഷം, രാജ്യത്തുടനീളമുള്ള റാലികളില്‍ സംഘടനയെ പിന്തുണക്കുന്ന നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം നിരോധനം ചോദ്യം ചെയ്തുള്ള പാലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ ഹര്‍ജി തിങ്കളാഴ്ച ലണ്ടനിലെ ഹൈക്കോടതി പരിഗണിക്കും. ഗാസ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഇസ്രായേലുമായി ബന്ധമുള്ള യുകെ ആസ്ഥാനമായുള്ള പ്രതിരോധ, ലോജിസ്റ്റിക് കമ്പനികളെ ഈ സംഘം നിരന്തരം ലക്ഷ്യം വെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്