ദോഹ: ഖത്തർ സമുദ്രാതിർത്തിയിൽ ഹെലികോപ്റ്റർ തകർന്നു വീണ് ആറു പേർ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രാഥമിക നിഗമനമനുസരിച്ച് സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്നത്. നിലവിലെ പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളുമായോ സംഘർഷങ്ങളുമായോ ഈ അപകടത്തിന് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കാണാതായവർക്കായി കടലിൽ വിപുലമായ തെരച്ചിൽ ആരംഭിച്ചു. ഇതിനായി പ്രത്യേക സൈനിക വിഭാഗത്തെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച ആറു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ വിവരങ്ങൾ പുറത്തുവിടാൻ മന്ത്രാലയം തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇസ്രയേല്‍- ലെബനന് വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള
'ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം'; ഫ്രാൻസുമായി ചർച്ച നടത്തി ഇന്ത്യ
വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെ അമേരിക്കയുടെ പിന്തുണയിൽ കൂടുതൽ ആത്മവിശ്വാസമെന്ന് ഉക്രെയ്ൻ ഉപപ്രധാനമന്ത്രി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ '100 ബില്യൺ ഡോളർ' ചോദ്യം; മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണമെന്ന്