ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പാകിസ്താനി എയർ ഫോഴ്സ് നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു.
തിര വാലിയിലെ മാത്രേ ദാര ഗ്രാമത്തിൽ ഫൈറ്റർ ജെറ്റുകളിൽ എട്ട് എൽ6 ബോംബുകൾ വർഷിച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയത്. നിരവധി പേർക്ക് പരിക്കുപറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
സംഭവസ്ഥലത്ത് കുട്ടികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ കിടക്കുന്നതായി കാണിക്കുന്ന അസ്വസ്ഥജനകമായ ചിത്രങ്ങളും വീഡിയോകളും വാർത്ത ഏജൻസി പങ്കുവെച്ചിട്ടുണ്ട്. താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ വ്യോമസേന ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായിരുന്നു.
അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള പർവതപ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഖൈബർ പഖ്തുൻഖ്വയിൽ നിരവധി സൈനിക നടപടികൾ നടന്നിട്ടുണ്ട്. ഡെര ഇസ്മായിൽ ഖാൻ ജില്ലയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനിൽ ഏഴ് ടിടിപി ഭീകരരെ വധിച്ചതായി ഞായറാഴ്ച സൈന്യം അറിയിച്ചു.
കൊല്ലപ്പെട്ട ഏഴ് പേരിൽ മൂന്ന് പേർ അഫ്ഗാൻ പൗരന്മാരും രണ്ട് പേർ ചാവേറുകളുമായിരുന്നുവെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇൻ്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പ്രസ്താവനയിൽ പറഞ്ഞു. സെപ്റ്റംബർ 13-14 തീയതികളിൽ ഖൈബർ പഖ്തുൻഖ്വയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 31 ടിടിപി ഭീകരർ കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
