നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചു. ഇബാജിയില്‍ നിന്ന് എഡോ സംസ്ഥാനത്തെ ഇലുഷിയിലെ ഒരു മാര്‍ക്കറ്റിലേക്ക് വ്യാപാരികളെ വഹിച്ചുകൊണ്ട് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.തെക്കന്‍ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ നൈജര്‍ നദിയിലാണ് ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചത്.നിരവധി യാത്രക്കാരുമായി പോയ ബോട്ട് നദിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ 26 യാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതായി കോഗി സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ കിംഗ്സ്ലി ഫെമി ഫാന്‍വോ എക്സിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്