ഗാസാ സിറ്റി: ഗാസയില്‍ പോഷകാഹാരക്കുറവ് മൂലം 11 പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പോഷകാഹാരക്കുറവ് മൂലം മരിച്ചവരുടെ എണ്ണം 212 ആയി ഉയര്‍ന്നെന്നും ഇതില്‍ 98 പേരും കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 491 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. 20 ലക്ഷത്തിലേറെ പലസ്തീന്‍കാര്‍ പാര്‍ക്കുന്ന ഗാസയെ പൂര്‍ണമായും കീഴ്‌പ്പെടുത്തുന്നതിനുള്ള ആദ്യപടിയായി അവിടത്തെ ഏറ്റവും വലിയ നഗരമായ ഗാസാ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
ഇസ്രയേല്‍ ഉപരോധത്തെത്തുടര്‍ന്ന് കൊടും പട്ടിണിയിലായ ഗാസക്കാരെ രക്ഷിക്കാനും 22 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്രതലത്തില്‍ മുറവിളികള്‍ ശക്തമാകവേയാണ് നീക്കം. ബന്ദികളുടെയെല്ലാം മോചനം, ഹമാസിനെ നിരായുധീകരിക്കല്‍, ഗാസയുടെ സുരക്ഷാനിയന്ത്രണം ഏറ്റെടുക്കല്‍, ഗാസയില്‍ നിന്നുള്ള സൈനിക പിന്മാറ്റം, ഹമാസോ പലസ്തീന്‍ അതോറിറ്റിയോ ഉള്‍പ്പെടാത്ത ബദല്‍ സിവില്‍ ഭരണകൂടം സ്ഥാപിക്കല്‍ തുടങ്ങിയ അഞ്ച് പ്രധാന നിര്‍ദേശങ്ങളാണ് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനെന്നവകാശപ്പെട്ട് പ്രഖ്യാപിച്ച ഇസ്രയേലിന്റെ പുതിയ പദ്ധതിയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്