ജനീവ: ഗാസയുടെ പുനര്‍നിര്‍മാണത്തിന് 7000 കോടി ഡോളര്‍ (ഏകദേശം 6.9 ലക്ഷം കോടി രൂപ) വേണ്ടിവരുമെന്ന് യുഎന്‍. യൂറോപ്യന്‍ യൂണിയനും ലോകബാങ്കും നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് യുഎന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ ആദ്യ 3 വര്‍ഷത്തേക്ക് വേണ്ടത് 2000 കോടി ഡോളറാണ് (ഏകദേശം 1.74 ലക്ഷം കോടി രൂപ). ബാക്കി തുക ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണ്ടിവരുന്ന ചെലവാണ്.
അറബ്, യൂറോപ്യന്‍ രാജ്യങ്ങളും യുഎസും പുനര്‍നിര്‍മാണത്തിനു പണം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വെടിനിര്‍ത്തല്‍ ലംഘിച്ചു ഗാസ സിറ്റിയിലെ ഷുജയ്യ മേഖലയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 5 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഗാസയില്‍ യെല്ലോ ലൈന്‍ എന്നറിയപ്പെടുന്ന മേഖലയിലേക്കാണ് സൈന്യം പിന്‍വാങ്ങിയിട്ടുള്ളത്.
യുദ്ധകാലത്ത് കൊല്ലപ്പെട്ട ഏതാനും പാലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ റെഡ് ക്രോസ് മുഖാന്തരം ഇസ്രയേല്‍ ഇന്നലെ കൈമാറിയിരുന്നു. ഇനിയും നൂറുകണക്കിന് പാലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം ഗാസയില്‍ മരിച്ച ബന്ദികളില്‍ 20 പേരുടെ മൃതദേഹങ്ങള്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍ നിന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 4 പെട്ടികളിലാക്കിയ ശരീരഭാഗങ്ങളാണ് തിങ്കളാഴ്ച ഹമാസ് കൈമാറിയത്. ശേഷിക്കുന്ന മൃതദേഹഭാഗങ്ങള്‍ കണ്ടെത്താന്‍ എളുപ്പമല്ലെന്നും ഇതിനു ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെന്നും റെഡ് ക്രോസ് വക്താവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്